വിഷാദത്തെ ഉള്ളം കയ്യിൽ ഒളിപ്പിച്ച്
നീ എന്നെ സൗഹൃദത്തിന്റെ മഴ നനയിച്ചു
അറിയില്ലെനിക്ക് നിന്നെ...
പക്ഷെ വിരൽത്തുമ്പിലൂടെ നീ പലവുരു സമ്മാനിച്ച അക്ഷരക്കൂട്ടങ്ങൾ,
നിശബ്ദമായി പാതി പറഞ്ഞതും പറയാത്തതുമായ മുറിഞ്ഞ വാക്കുകൾ,
എല്ലാം നിന്നെപ്പറ്റി പറയാതെ പറഞ്ഞു...
No comments:
Post a Comment