Monday 4 April 2011

നന്മനിറഞ്ഞവര്‍

കൊടുങ്ങല്ലൂർ അഴിമുഖം. ചീനവലകൾക്കരികിലൂടെ നടന്നാൽ കടലിന്റെയും നദിയുടെയും സംഗമസ്ഥാനത്ത് എത്താം. ഒന്നുരണ്ട് ചിത്രങ്ങളെടുക്കാം എന്നുകരുതി മുന്നോട്ടുനടന്ന എന്നെ ഓട്ടോക്കാരൻ അങ്ങോട്ട് വിടുന്ന മട്ടില്ല. ഇവിടെ വരെ വന്നതിന്റെ കൂലി കൊടുത്തപ്പോൾ വാങ്ങാതെ "നിങ്ങളെ ഇവിടെ ഒറ്റ്യ്ക്കു വിട്ടാൽ ശരിയാവില്ല"എന്നായി അയാൾ... ഇതെന്തു കൂത്ത് എന്ന മട്ടിൽ നിന്ന എന്നോട് 'ഇവിടെ പലരും വന്ന്‌ ഈ അഴിമുഖത്ത്ചാടിയിട്ടുണ്ട്..
.ജഡം പോലും കിട്ടിയിട്ടില്ല". തൽക്കാലം അങ്ങനെയൊരാഗ്രഹം എനിക്കില്ല എന്ന വിശദീകരണത്തിൽ ജയറാമിന്‌ തൃപ്തി വന്നില്ല.എനിക്കുവേണ്ടി കാത്തുനിന്ന്‌ തിരികെ പട്ടണത്തിൽ ആക്കിയിട്ടേ കക്ഷി പോയുള്ളു.
നിമിഷനേരം കൊണ്ട് നിറസ്നേഹം തന്ന ജയറാം എന്ന ഓട്ടോക്കാരൻ.... നീളുന്ന സഞ്ചാരവഴികളിൽ പ്രതീക്ഷകൾക്കുമപ്പുറം നന്മയുടെ വിരലുകൾ നീട്ടിത്തരുന്ന അനേകർ....



1 comment:

സുഗതന്‍ said...

നാം ജീവിക്കുന്നത് നാം അറിയാത്ത നമ്മെ അറിയാത്ത ആര്‍ക്കെല്ലാമോ വേണ്ടിയാണ്